
പാലക്കാട്: സ്വപ്ന സുരേഷ് കുഴഞ്ഞ് വീണത് മാധ്യമങ്ങൾക്ക് മുമ്പിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തുന്നതിനിടെ. താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്‌ന സ്വരേഷ് പറഞ്ഞു. വികാരഭരിതയായി വാര്‍ത്താസമ്മേളനം തുടങ്ങിയ സ്വപ്ന പൊട്ടിക്കരഞ്ഞു. പിന്നാലെ ഫിറ്റ്‌സ് വരുന്നത് പോലെ വിറച്ചു വിറച്ചു ഇവർ കുഴഞ്ഞു വീഴുകയായിരുന്നു.
ഇവരെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞാണ് സ്വപ്ന കാര്യങ്ങൾ പറഞ്ഞത്. ‘നിങ്ങൾ എന്നെ കൊന്നോളൂ. എന്തിന് എനിക്കൊപ്പമുള്ളവരെ ഇങ്ങനെ വേട്ടയാടുന്നു. എന്റെ വക്കീലിന്റെ പേരിൽ പോലും കേസെടുത്തിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ. ഇത് ശരിയാണോ. ഞാൻ പറഞ്ഞ മൊഴിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. അതിൽ മാറ്റമില്ല. പക്ഷേ എന്തിന് ഇങ്ങനെ വേട്ടയാടുന്നു.
എനിക്ക് ചുറ്റുമുള്ളവരെ ഉപദ്രവിക്കുന്നു. ഷാജ് കിരൺ എന്നോട് പറഞ്ഞു. വക്കീലിനെതിരെയും കേസ് വരുമെന്ന്. അതും സത്യമായില്ലേ. അപ്പോൾ ഷാജ് കിരണിന് ഇതുമായി ബന്ധമില്ലെന്ന് എങ്ങനെ പറയും. അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും എനിക്ക് പണമില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഓഡിയോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്, അല്ലാതെ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ഒന്നുമല്ലെന്നും സ്വപ്ന പറഞ്ഞു.
‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’ പൊട്ടിക്കരഞ്ഞ് ബോധരഹിതയായി കുഴഞ്ഞു വീണ് സ്വപ്ന
ഒരു തീവ്രവാദിയെ പോലെയാണ് തന്നോട് പെരുമാറുന്നത്. എന്തിനാണ് തന്നെയിങ്ങനെ വേട്ടയാടുന്നതെന്നും അവർ പറഞ്ഞു. പൊട്ടിക്കരഞ്ഞാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. മതനിന്ദ ആരോപിച്ച് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. ആർ.കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.
Post Your Comments