Latest NewsIndiaNews

പ്രയാഗ്‌രാജ് അക്രമം: സൂത്രധാരൻ ജാവേദ് പിടിയിൽ, പോലീസിനെ ആക്രമിക്കാൻ കുട്ടികളെ ഉപയോഗിച്ചു

പ്രവാചക നിന്ദയിൽ കലാപം: സാമൂഹ്യ വിരുദ്ധർ കുട്ടികളെ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചുവെന്ന് ആരോപണം

ലഖ്‌നൗ: പ്രവാചക നിന്ദയെ തുടർന്ന് പ്രയാഗ്‌രാജിൽ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജാവേദ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് പോലീസ്. ഡൽഹിയിൽ വിദ്യാർത്ഥിനിയായ ജാവേദിന്റെ മകളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ അന്വേഷണത്തിനായി ഒരു സംഘത്തെ രാജ്യതലസ്ഥാനത്തേക്ക് അയക്കുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പോലീസ് പറഞ്ഞു.

‘സൂത്രധാരൻ ജാവേദ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ സൂത്രധാരന്മാർ ഉണ്ടായേക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് സാമൂഹ്യ വിരുദ്ധർ പോലീസിനും ഭരണകൂടത്തിനും നേരെ കല്ലെറിഞ്ഞു. 29 നിർണായക വകുപ്പുകൾ പ്രകാരം കേസെടുത്തു. ഗുണ്ടാ നിയമവും എൻഎസ്‌എയും പ്രകാരം നടപടിയെടുക്കും’, പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം പോലീസ് നിഷേധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാൻ ഒന്നിലധികം ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

‘വെള്ളിയാഴ്‌ച നമസ്‌കാരത്തിന് ശേഷം ജനക്കൂട്ടം തെരുവിലിറങ്ങിയ രീതി, തീർച്ചയായും ചിലർ ആസൂത്രണം ചെയ്തതായി തോന്നുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല, പക്ഷേ തള്ളിക്കളയാനാവില്ല. പങ്കാളിത്തം പരിശോധിക്കുന്നു. തീവ്രവാദ സംഘടനയുടെ പങ്ക് ഇതിനുണ്ടോയെന്ന് അന്വേഷിക്കും’, സഹരൻപൂർ എസ്എസ്പി എഎൻഐയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button