തിരുവനന്തപുരം: സർക്കാർ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് മുഖം രക്ഷിക്കാനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമം പൊളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും, ഇത് അപമാനകരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:രണ്ടാം ഏകദിനത്തിലും പാക് ആധിപത്യം: തകർന്നടിഞ്ഞ് വിൻഡീസ്
‘ഐപിഎസ് ഓഫീസര്‍മാര്‍ ഒരിക്കലും ആരുടെയെങ്കിലും അറിവില്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ല. സര്‍ക്കാര്‍ ആദ്യം വിജിലന്‍സിനെ ഉപയോഗിച്ച് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നു. ഇതൊന്നും വിജിലന്‍സിന്റെ മാനുവലിലോ നടപടിക്രമങ്ങളിലോ ഉളള കാര്യമല്ല. ഇതിനു ശേഷമാണ് സ്വപ്‌നയെ സ്വാധീനിക്കാന്‍ മറ്റൊരാളെ നിയോഗിക്കുന്നത്. ഇതെല്ലാം പുറത്തുവന്നതോടെ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. ഇത് കള്ളക്കളിയാണ്’, ചെന്നിത്തല വിമർശിച്ചു.
‘പിണറായി വിജയന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം ബോധ്യമാകുന്നുണ്ട്. കള്ളക്കളിയൊന്നും ജനങ്ങളുടെ മുന്നില്‍ ചിലവാകില്ല. മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഭരണകൂട ഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്’, ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments