കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. കെ.ജി.ഒ.എയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തുന്ന ഏറ്റവും കർശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തിൽ ഇന്ന് രാവിലെ അരങ്ങേറിയത്.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്. കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നൽകിയ നിർദ്ദേശം.
Read Also: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ
അതേസമയം, സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ഫോൺ സംഭാഷണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്തും ഡി.ജി.പിക്ക് പരാതി നൽകി. സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. ഏതന്വേഷണത്തോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടിസ് നൽകണമെന്നുമാണ് ഷാജ് കിരണിന്റെ ആവശ്യം.
Post Your Comments