CricketLatest NewsNewsSports

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം: പരമ്പര ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്നിറങ്ങും

മുൾട്ടാൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് മുൾട്ടാനിലാണ് മത്സരം. ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിന് ജയിച്ച പാകിസ്ഥാൻ പരമ്പരയിൽ 1-0ന് മുന്നിലാണ്. വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 306 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന ഓവറിൽ പാകിസ്ഥാൻ മറികടന്നു. തുടർച്ചയായ മൂന്നാം ഏകദിന മത്സരത്തിലും സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെ മികവിലാണ് പാകിസ്ഥാൻ ജയം സ്വന്തമാക്കിയത്.

അതേസമയം, ആദ്യ ഏകദിനത്തിലെ പിഴവുകൾ പരിഹരിച്ച് ജയം സ്വന്തമാക്കാനാവും വിൻഡീസ് ഇന്നിറങ്ങുന്നത്. മികച്ച ഫോമിലുള്ള ഷായ് ഹോപ്പിലാണ് ടീമിന്റെ പ്രതീക്ഷ. ആദ്യ ഏകദിനത്തിൽ ഷായ് ഹോപ്പ് ഗംഭീര സെഞ്ച്വറി നേടിയിരുന്നു. വെസ്റ്റ് ഇൻഡീസിന് പരമ്പരയിൽ തിരിച്ചുവരവുണ്ടാകണമെങ്കിൽ നായകൻ നിക്കോളാസ് പൂരന് ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്.

Read Also:- ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് ഇന്ന്: ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി, വില്യംസൺ പുറത്ത്

ബാറ്റിംഗിലും ബൗളിംഗിലും പാകിസ്ഥാൻ മികച്ച ഫോമിലാണ്. നായകൻ ബാബർ അസം, ഇമാമുൽ ഹഖ്, മുഹമ്മദ് റിസ്‌വാൻ, ഖുഷ്ദിൽ ഷാ എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷ. ഹാരിസ് റൗഫ് നയിക്കുന്ന ബൗളിംഗ് നിരയും തകർപ്പൻ ഫോമിലാണ്. പാകിസ്ഥാനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനം സോണിലീവ് ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button