മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ലോര്‍ഡ്‌സിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലി രണ്ടാം മത്സരത്തിലും കളിക്കില്ലെന്നാണ് റിപ്പോർട്ട്. പകരം ശ്രേയസ് അയ്യര്‍ ടീമില്‍ തുടരും. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം.
കോഹ്ലിയുടെ പരിക്ക് സംബന്ധിച്ച് ഓവലിലെ ആദ്യ ഏകദിനത്തിന് മുമ്പാണ് ബിസിസിഐ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് വിരാട് കോഹ്ലിയെയും പേസർ അർഷ്ദീപ് സിംഗിനേയും പരിഗണിച്ചില്ല. കോഹ്ലിയ്ക്ക് നേരിയ ഗ്രോയിന്‍ പരിക്കാണെങ്കില്‍ അർഷ്ദീപിന് ഉദരഭാഗത്താണ് പരിക്കേറ്റത്. ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഇരുവരേയും നിരീക്ഷിച്ചുവരികയാണ്’ ഇന്ത്യന്‍ ടീമിന്‍റെ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ, പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് ലോര്‍ഡ്‌സിലേത്. പിച്ചിലെ പച്ചപ്പ് മുതലാക്കാനായിക്കും പേസര്‍മാരുടെ ശ്രമം. ലോര്‍ഡ്‌സില്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഇവിടെ എട്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ജയിച്ചു. മൂന്നെണ്ണം പരാജയപ്പെട്ടപ്പോള്‍ ഒന്നിന് ഫലമുണ്ടായിരുന്നില്ല. ആദ്യ ഏകദിനം കളിച്ച ടീമിനെ രണ്ടാം മത്സരത്തിലും നിലനിര്‍ത്താനായിരിക്കും ടീം മാനേജ്‌മെന്റിന്റെ തീരുമാനം. നാല് ബൗളര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമാണ് ടീമിലുണ്ടായിരുന്നത്.
ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.
Read Also:- ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ, പൊള്ളൽപാടുകൾ അകറ്റാൻ!
ഇംഗ്ലണ്ടിന്റെ സാധ്യത ഇലവൻ: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസെ ടോപ്ലി.
Post Your Comments