നോട്ടിംഗ്ഹാം: ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് നോട്ടിംഗ്ഹാമിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. അതേസമയം, ന്യൂസിലന്‍ഡ് നായകൻ കെയ്ന്‍ വില്യംസണിന് രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധിക്കില്ല. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് താരത്തെ അഞ്ച് ദിവസത്തെ ഐസൊലേഷനില്‍ പ്രവേശിച്ചു.
ടോം ലാഥമാണ് ഇന്ന് ന്യൂസിലന്‍ഡിനെ നയിക്കുക. കെയ്ന്‍ വില്യംസണിന് പകരമായി ഹാമിഷ് റുതര്‍ഫോര്‍ഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, കോളിന്‍ ഡി ഗ്രാന്‍ഹോമിനേയും പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിന് നഷ്ടമായിരുന്നു. പകരം മൈക്കല്‍ ബ്രേസ്‌വെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Read Also:- തൊണ്ടയിലെ അണുബാധ അകറ്റാൻ..!
അതേസമയം, ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ജോ റൂട്ടിന്റെ സെഞ്ചുറിയുടെ മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 277 റണ്‍സ് വിജയലക്ഷ്യം നാലാം ദിനം ആദ്യ സെഷനില്‍ തന്നെ 78.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു.
Post Your Comments