Latest NewsSaudi ArabiaNewsInternationalGulf

വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ് സേവന ദാതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കും: മുന്നറിയിപ്പുമായി സൗദി

മക്ക: കുറഞ്ഞ നിരക്കിൽ ഹജ് സേവനങ്ങളും പാക്കേജുകളും നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ് സേവന ദാതാക്കൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. നിയമ ലംഘകർക്കെതിരെ സുരക്ഷാ അധികൃതരുമായി സഹകരിച്ചു നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: വായുവിന്റെ ഗുണമേന്മ അറിയണോ? ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചർ ഇങ്ങനെ

അംഗീകരിച്ച ആപ്ലിക്കേഷൻ (https://localhaj.haj.gov.sa) വഴി മാത്രം അപേക്ഷ സമർപ്പിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടുും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമല്ലാതെ ഹജ് നിർവഹിക്കാൻ അനുമതി നൽകുമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഓഫീസ്, കമ്പനി അല്ലെങ്കിൽ വ്യക്തികളെക്കുറിച്ചു വിവരങ്ങൾ ലഭിച്ചാൽ ഉടൻ അറിയിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജൂൺ 11 ശനിയാഴ്ച വരെ ഹജ് തീർത്ഥാടനത്തിനായി അപേക്ഷ സമർപ്പിക്കാം. ഹജിനു പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ഹജ് നിർവഹിക്കുന്നതിന് 65 വയസ്സിനു താഴെയുള്ള പൗരന്മാരും താമസക്കാരും കോവിഡ് വാക്‌സിൻ മൂന്നു ഡോസുകൾ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

എല്ലാ തീർത്ഥാടകരും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഹജ് കർമങ്ങൾ നിർവഹിക്കുമ്പോൾ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

Read Also: മുഖ്യമന്ത്രി പിണറായി വിജയന്റേയും കോടിയേരിയുടേയും ഫണ്ടുകള്‍ പോകുന്നത് അമേരിക്കയിലേയ്ക്ക് : ഷാജ് പറഞ്ഞെന്ന് സ്വപ്ന

shortlink

Related Articles

Post Your Comments

Related Articles


Back to top button