KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റേയും കോടിയേരിയുടേയും ഫണ്ടുകള്‍ പോകുന്നത് അമേരിക്കയിലേയ്ക്ക് : ഷാജ് പറഞ്ഞെന്ന് സ്വപ്ന

സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന്റേയും കോടിയേരിയുടേയും മുഖംമൂടി അഴിഞ്ഞു വീണു, ഫണ്ടുകള്‍ പോകുന്നത് അമേരിക്കയിലേയ്ക്ക്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടിനെക്കുറിച്ച് ഷാജ് കിരണ്‍ വെളിപ്പെടുത്തിയതായി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. ഇരുവരുടെയും ഫണ്ട് അമേരിക്കയിലേക്കാണു പോകുന്നതെന്ന് ഷാജ് പറയുന്നത് ശബ്ദരേഖയിലുണ്ട്.

Read Also: ഉമ തോമസ് എം.എല്‍.എയായി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും

ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണെന്ന് സ്വപ്ന സുരേഷ് പറയുന്നു. പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. ഇത്രയും ഫണ്ട് കൈകാര്യം ചെയ്യുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആളായ ഷാജ് കിരണ്‍ സമവായത്തിനാണ് വന്നത്.

ശബ്ദരേഖ പുറത്തുവിട്ടത് കേസില്‍ നിന്ന് രക്ഷപ്പെടാനല്ല, തന്റെ സത്യസന്ധത തെളിയിക്കാനാണ്.
ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാള്‍ പലതിന്റെയും ബിനാമിയാണ്. പല കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജ് ഉണ്ടെന്നും സ്വപ്ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button