Latest NewsNewsTechnology

വായുവിന്റെ ഗുണമേന്മ അറിയണോ? ഗൂഗിൾ മാപ്പിലെ പുതിയ ഫീച്ചർ ഇങ്ങനെ

ആദ്യ ഘട്ടത്തിൽ യുഎസിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക

ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. പുതിയ ഫീച്ചർ എത്തുന്നതോടെ, ഓരോ സ്ഥലത്തേയും വായുവിന്റെ ഗുണനിലവാരവും പ്രദേശത്തെ കാട്ടുതീ സംബന്ധിച്ച വിവരങ്ങളും അറിയാൻ സാധിക്കും. ഈ ഫീച്ചർ കൂടുതൽ എളുപ്പമാകാൻ സെൻസർ നെറ്റ്‌ വർക്കായ പർപ്പിൾ എയറിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും.

ആദ്യ ഘട്ടത്തിൽ യുഎസിൽ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുക. യുഎസിലെ വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നത്. കൂടാതെ, യുഎസിലെ എൻവിയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസിയുടെ സഹായവും തേടുന്നുണ്ട്.

Also Read: ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!

നാഷണൽ ഇന്റർജെൻസി ഫയർ സെന്ററുമായി സഹകരിച്ച് കാട്ടുതീയുളള പ്രദേശങ്ങളും മാപ്പിൽ ഉൾപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button