KeralaLatest News

പ്രണയ നൈരാശ്യം മൂലം ആത്മഹത്യ ചെയ്യാന്‍ യുവതി മലമുകളില്‍: അനുനയിപ്പിച്ച് പോലീസ്

കാൽ തെന്നിയാൽ ജീവൻ നഷ്ടമാകുന്ന സ്ഥലത്താണ് ഇവര്‍ നിലയുറപ്പിച്ചിരുന്നത്

അടിമാലി: പ്രണയ പരാജയത്തെ തുടര്‍ന്നുണ്ടായ നിരാശയിൽ ജീവനൊടുക്കാൻ പാറമുകളിൽ കയറിയ യുവതിയെ പോലീസ് അവസരോചിതമായി ഇടപെട്ട് നാടകീയമായി രക്ഷപ്പെടുത്തി. അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിൽനിന്നാണ് തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയെ അടിമാലി എസ്.ഐ. കെ.എം.സന്തോഷ്‌കുമാറും സംഘവും രക്ഷിച്ചത്. അടിമാലി ടൗണിൽനിന്ന്‌ കാണാവുന്ന ചെങ്കുത്തായ വലിയ പാറക്കെട്ടാണിത്.

മഴയായതിനാൽ വഴുക്കലുള്ളതാണ് ഈ പാറക്കെട്ട്. ബുധനാഴ്ച രാവിലെ ഒരു യുവതി പാറയുടെ മുകൾഭാഗത്ത് അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്നത് നാട്ടുകാർ ടൗണിൽനിന്ന്‌ കണ്ടു. തുടർന്ന്, വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കാൽ തെന്നിയാൽ ജീവൻ നഷ്ടമാകുന്ന സ്ഥലത്താണ് ഇവര്‍ നിലയുറപ്പിച്ചിരുന്നത്. ഒരുമണിക്കൂറോളം പോലീസ് യുവതിയുമായി പ്രശ്നത്തെ കുറിച്ച് സംസാരിച്ചു.

ഏതുപ്രശ്നത്തിനും പരിഹാരമുണ്ടാക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ, ഒടുവിൽ യുവതി പോലീസിന്റെ അടുത്തേക്ക് വരികയായിരുന്നു. പിന്നീട് ഇവരെ മാതാപിതാക്കളോടൊപ്പം അയക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സമയോചിതമായി ഇടപെട്ട പൊലീസിന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button