Latest NewsKeralaNews

ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച വ്യാജ വീഡിയോ: പ്രതിക്ക് വീഡിയോ അയച്ചുനൽകിയത് സൗദിയിലുള്ളയാൾ

നിലവില്‍ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

കൊച്ചി: ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ കേസിൽ നിർണ്ണായക കണ്ടെത്തൽ. പ്രതിക്ക് വീഡിയോ അയച്ചുനൽകിയത് സൗദിയിലുള്ളയാളാണെന്നും വീഡിയോ കോള്‍ വഴിയാണ് സൗദി അറേബ്യയിലുള്ള അരുക്കുറ്റി സ്വദേശിയെ ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. വീഡിയോ അയച്ചത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി. അരുക്കുറ്റി സ്വദേശി കൂടിയായ നസീറിനാണ് ഈ വീഡിയോ ആദ്യം അയച്ചു നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

Read Also: കൊടും ഭീകരന്‍ താലിബ് ഹുസൈന്‍ ബംഗളൂരുവില്‍ കഴിഞ്ഞത് സാധാരണ തൊഴിലാളിയായി

നിലവില്‍ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. അതേസമയം, ജോ ജോസഫാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൗദിയിലുള്ള വ്യക്തി പറഞ്ഞിട്ടില്ല. ഇത് പൊലീസില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ജോ ജോസഫിനെതിരായ നീക്കമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് പേര് പറഞ്ഞില്ലായെന്നതും നിർണ്ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button