KeralaLatest NewsNews

തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചിനെ തമിഴ് അണ്ണാച്ചിപ്പയ്യൻ അടിച്ചോണ്ട് പോയത് ഏതുതരം ‘ജിഹാദിൽ’ പെടും?! പരിഹാസകുറിപ്പ്

തിരുവമ്പാടിയിലെ DYFI ചെക്കന്മാർ വല്ലവരും പ്രേമിച്ചു കല്യാണം കഴിച്ചാൽ മാത്രമേ ഇടഞ്ഞ ലേഖനം, ഛെ... ഇടയലേഖനം ഇറക്കത്തൊള്ളോ...?

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ മഹാബലിപുരത്ത് വച്ച് ഇന്ന് വിവാഹിതരായിരിക്കുകയാണ്. സൂപ്പർ താരങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. എന്നാൽ ഈ വിവാഹം അറിഞ്ഞില്ലേയെന്നും ഇടയ ലേഖനം ഇറക്കാത്തത് എന്തുകൊണ്ടാണെന്നും പരിഹസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഒരു യുവാവ്.

മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാൽ പി.സിയ്‌ക്കോ പ്രതിഷേധം വല്ലതുമുണ്ടോ? എന്നാണു കുറിപ്പിൽ ചോദിക്കുന്നത്.

read also: സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ 8.5 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് യുഎഇ

പോസ്റ്റ് പൂർണ്ണ രൂപം

അച്ചോ,
ഞാൻ മലപ്പുറം മാപ്പളയാണ്.
ഇപ്പോൾ ചോദിക്കാൻ പാടുണ്ടോ എന്നും എനിക്കറിയാൻമേല. നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു ഡയാന മറിയം കുര്യനെ ( നയൻ‌താര എന്നാണ് പുതിയ പേരെന്ന് കേൾക്കുന്നു ?)

പ്രായത്തിൽ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യൻ വിഘ്‌നേഷ് ശിവൻ അടിച്ചോണ്ട്പോയി, ഹൈന്ദവ ആചാരങ്ങൾപ്രകാരം കല്യാണം കഴിച്ചത് ഏതുതരം “ജിഹാദിൽ” പെടും?!
അല്ലച്ചോ,

മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാൽ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?!
അതോ തിരുവമ്പാടിയിലെ DYFI ചെക്കന്മാർ വല്ലവരും പ്രേമിച്ചു കല്യാണം കഴിച്ചാൽ മാത്രമേ ഇടഞ്ഞ ലേഖനം, ഛെ… ഇടയലേഖനം ഇറക്കത്തൊള്ളോ…?! ??

https://www.facebook.com/MachoMaestro/posts/10225954638765119

shortlink

Related Articles

Post Your Comments

Related Articles


Back to top button