CricketLatest NewsNewsSports

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ദില്ലിയിലാണ് മത്സരം. ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോര്‍ഡാണ്. രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചതിന്‍റെ റെക്കോര്‍ഡില്‍ അഫ്‌ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പമാണ് ഇപ്പോള്‍ ടീം ഇന്ത്യ.

ഇരുടീമുകളും 12 മത്സരങ്ങള്‍ വീതമാണ് ഇതുവരെ തുടര്‍ച്ചയായി വിജയിച്ചത്. ദില്ലി ടി20യില്‍ ജയിച്ചാല്‍ ലോക റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിന് സ്വന്തമാകും. 2021ലെ ടി20 ലോകകപ്പിലാണ് ഇന്ത്യ ടി20യില്‍ വിജയഭേരി തുടങ്ങിയത്. ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെയും സ്‌കോട്‌ലന്‍ഡിനെയും നമീബിയയേയും തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുത്തി.

Read Also:- കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും..

തുടർന്ന്, രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്‌ക്കും എതിരായ പരമ്പരകള്‍ തൂത്തുവാരി. 3-0നാണ് മൂന്ന് പരമ്പരകളും ടീം ഇന്ത്യ നേടിയത്. ദില്ലിയില്‍ ദക്ഷിണാഫ്രിക്കയെ ആദ്യ ടി20യില്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് തുടര്‍ച്ചയായ 13-ാം ജയവും ലോക റെക്കോര്‍ഡും സ്വന്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button