KollamLatest NewsKeralaNattuvarthaNews

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഷെ​യ്​​ഡ് ത​ക​ർ​ന്ന് വീണു : ഗൃഹനാഥന് പരിക്ക്

മ​ൺ​റോ​തു​രു​ത്ത് പ​ട്ടം​തു​രു​ത്ത് ഗു​രു​മ​ന്ദി​ര​ത്തി​ന് താ​ഴെ സ​ന്യ നി​വാ​സി​ൽ സ​ത്യ​ദേ​വ​ന് (69) ആ​ണ് പ​രി​ക്കേ​റ്റ​ത്

കു​ണ്ട​റ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഷെ​യ്​​ഡ് ത​ക​ർ​ന്ന് വീണ് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. മ​ൺ​റോ​തു​രു​ത്ത് പ​ട്ടം​തു​രു​ത്ത് ഗു​രു​മ​ന്ദി​ര​ത്തി​ന് താ​ഴെ സ​ന്യ നി​വാ​സി​ൽ സ​ത്യ​ദേ​വ​ന് (69) ആ​ണ് പ​രി​ക്കേ​റ്റ​ത്.

മ​ക​ളു​ടെ വീ​ട് നി​ർ​മാ​ണം, മേ​സ്​​തി​രി കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്. ര​ണ്ടാം നി​ല​യി​ൽ വാ​ർ​ത്ത ഷെ​യ്​​ഡി​​ന്‍റെ മു​ട്ടു​ക​ൾ ഇ​ള​ക്കി​മാ​റ്റു​ന്നതിനിടെ​യാ​ണ് ത​ക​ർ​ന്ന​ത്. തുടർന്ന്, സ്ലാ​ബി​ന​ടി​യി​ൽ​പെ​ടുകയായിരുന്നു ഇ​ദ്ദേ​ഹം. അപകടത്തിൽ ഇദ്ദേഹത്തിന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

Read Also : തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചിനെ തമിഴ് അണ്ണാച്ചിപ്പയ്യൻ അടിച്ചോണ്ട് പോയത് ഏതുതരം ‘ജിഹാദിൽ’ പെടും?! പരിഹാസകുറിപ്പ്

കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ നൽകിയ ​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button