NattuvarthaLatest NewsKeralaNews

മുഖ്യമന്ത്രിയായത് കൊണ്ട് രക്ഷപ്പെടും, പക്ഷെ ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രി നിങ്ങളാകും: വീഡിയോ പങ്കുവച്ച് ഉമ തോമസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വന്നതോടെ പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ് രംഗത്ത്. തന്റെ പ്രിയ ഭർത്താവ് പി.ടി തോമസ് പിണറായി വിജയനെ കുറിച്ചു സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പ്രതികരണം.

Also Read:ജൻ സമർദ് പോർട്ടൽ: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

‘ആ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും മരണമില്ല’ എന്ന തലക്കെട്ടിലാണ് ഉമ തോമസ് തന്റെ പ്രതികരണം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിന് താഴെ പി.ടി തോമസിന്റെ വിഡിയോയും അവരും പങ്കുവെച്ചിരുന്നു. ‘ജയിലില്‍ കിടക്കാന്‍ പോകുന്ന ആദ്യ കേരളാ മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നാണ് പി ടി തോമസ് വീഡിയോയിൽ പറയുന്നത്.

‘അങ്ങ് മുഖ്യമന്ത്രിയായത് കൊണ്ട് ചിലപ്പോള്‍ തല്‍ക്കാലത്തേക്ക് രക്ഷപെട്ടേക്കാം. പക്ഷേ കേരള ചരിത്രത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അങ്ങയെ രേഖപ്പെടുത്താന്‍ പോകുന്നത്, ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം എസ് ആയിരുന്നുവെങ്കില്‍, ആദ്യം ജയിലിലില്‍ കിടന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാളെ ഒരു ചരിത്രം രേഖപ്പെടുത്തും എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്’, വീഡിയോയിൽ പി.ടി തോമസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button