KeralaLatest News

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം : ഓസ്‌കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍

പ്രതിയെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്

കൊച്ചി : കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഉമ തോമസ് എംഎല്‍എയ്ക്കു പരുക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്സ് ഉടമ ജനീഷ് പിടിയില്‍. കേസില്‍ മൂന്നാം പ്രതിയാണ് ജനീഷ്.

തൃശൂരില്‍ നിന്നാണ് ജനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. പ്രതിയെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

നേരത്തെ ജനീഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ നിഘോഷ് കുമാര്‍ കോടതിയുടെ നിര്‍ദേശം പാലിച്ച് പോലീസിനു മുന്‍പില്‍ കീഴടങ്ങിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ജനീഷ് കീഴടങ്ങാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ജനീഷ് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇന്ന് രാവിലെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടും മുന്‍പാണ് ജനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button