അബുദാബി: യുഎയിൽ ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയാണ് യുഎഇയിൽ തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള നൽകേണ്ടത്. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്.
Read Also: സരിത്തിനെ സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്ന് തട്ടിക്കൊണ്ടുപോയതല്ലെന്ന് വിജിലന്‍സ്
തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്.
നിയമം ലംഘിച്ച് തൊഴിലെടുപ്പിക്കുന്ന കമ്പനികൾക്ക് ആളൊന്നിന് 5000 ദിർഹം മുതൽ 200 ദിനാർ വീതം പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ, പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്താം.
Post Your Comments