തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് വീണ്ടും വിവാദമായതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി കൊടുത്തതിന് പിന്നിലും ഈ വിഭാഗീയത തന്നെയാണ് കാരണമെന്നും ബിജെപി നേതാവ് പറയുന്നു.
Read Also: സ്വപ്നയുടെ പത്രസമ്മേളനം ലൈവ് ആയിക്കണ്ട് മന്ത്രി റിയാസും, കെ ടി ജലീലും : സോഷ്യൽ മീഡിയ ട്രോൾ
മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് മാഫിയ ഭീകര പ്രവര്‍ത്തനമാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞത്. ഇ.പി ജയരാജന്റെ ഈ വാക്കുകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ലക്ഷ്യം വെച്ചുള്ള പ്രസ്താവനയാണെന്നും സ്വപ്നയെ കൊണ്ട് 164 കൊടുപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. അത് ബിജെപിയുടെ തലക്കിടാന്‍ നോക്കണ്ടെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണവുമായി സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം..
‘മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് മാഫിയ ഭീകര പ്രവര്‍ത്തനമാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ..പി ജയരാജന്‍ പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ലക്ഷ്യം വെച്ചുള്ള പ്രസ്താവനയാണത് . സ്വപ്നയെ കൊണ്ട് 164 കൊടുപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണ് . അത് ബിജെപിയുടെ തലക്കിടാന്‍ നോക്കണ്ട’, സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.
Post Your Comments