കൊച്ചി: സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലുകൾ ചാനലുകളിൽ വന്നപ്പോൾ അത് ലൈവ് ആയി കാണാൻ പ്രമുഖരും എത്തി. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും, കെ ടി ജലീലും ലൈവ് കാണുന്നുണ്ടായിരുന്നു. ഇത് ട്രോളന്മാർ ഉടൻ തന്നെ സ്ക്രീന്ഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്തു. നെഞ്ചിടിപ്പോടെ കാണുന്നത് എളാപ്പയും മരുമോനും എന്നാണ് ഒരു വിരുതന്റെ കമന്റ്.
‘Cr PC സെക്ഷൻ 164 അനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിൽ കൊടുത്ത, മാറ്റാൻ കഴിയാത്ത മൊഴിയിലാണ്, മുഖ്യമന്ത്രിക്കും കുടുംബത്തിനും ഡോളർ കടത്തിലും സ്വർണക്കടത്തിലും പങ്കുണ്ടെന്ന് ദൃക്‌സാക്ഷി ആണ് പറഞ്ഞിരിക്കുന്നത് . ഈ മൊഴി കള്ളമാണങ്കിൽ വലിയ കുറ്റമായിരിക്കും..!’ എന്നും കമന്റുകൾ ഉണ്ട്.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരെ സിപിഎം രംഗത്തെത്തി. സ്വപ്നയുടെ രഹസ്യ മൊഴി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. രഹസ്യ മൊഴി നല്‍കുകയും അത് ഉടന്‍ തന്നെ മാദ്ധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഇവയൊക്കെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്.
മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ പോലും ഉയര്‍ത്തിയ അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഒരിക്കല്‍ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്നാണ് ഇപ്പോള്‍ ചിലര്‍ കരുതുന്നതെന്നും സി പി എം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments