ലണ്ടന്‍: അള്ളാഹു അക്ബര്‍ മുഴക്കിയ യുവാവിനെ ലണ്ടന്‍ പൊലീസ് വെടിവെച്ചിട്ടു. തുടര്‍ന്ന്, തെംസ് നദിയിലേക്ക് വീണ ഇയാള്‍ മരണത്തിന് കീഴടങ്ങി. ലണ്ടനിലെ പിംലികോ സ്വദേശിയായ യുവാവിനെയാണ് പൊലീസ് വെടിവെച്ച് വീഴ്ത്തിയത്.
കൈയിലൊരു സ്ക്രൂഡ്രൈവറും ഉയര്‍ത്തിയാണ് ഇയാള്‍ അള്ളാഹു അക്ബര്‍ മുഴക്കിയത് എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ടേസര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതോടെ തെംസ് നദിയിലേക്ക് വീണു. ഇയാള്‍ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന്, ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലത്തിന്റെ മുകളില്‍ കയറിയ യുവാവിനോട് പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനു തയ്യാറായില്ല. തുടര്‍ന്നായിരുന്നു വെടിവെച്ചതും അയാള്‍ നദിയിലേക്ക് ചാടിയതും.
ഇയാള്‍ക്ക് കഴിഞ്ഞ കുറച്ചുകാലമായി മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ഇയാളുടെ അയല്‍വാസികള്‍ പറഞ്ഞത്. ഇടക്കിടെ ചില മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുമെങ്കിലും അയാള്‍ വളരെ നല്ലൊരു മനുഷ്യനായിരുന്നു എന്നാണ് അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നത്. ഒരു ചെറിയ ലോഹക്കഷ്ണം മാത്രമായിരുന്നു യുവാവിന്റെ കയ്യിലുണ്ടായിരുന്നതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞതായി ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇയാള്‍ മതപരമായ കാര്യങ്ങള്‍ ഇടക്കിടെ സംസാരിക്കുമായിരുന്നു എന്ന് ഇയാളുടെ അയല്‍വാസികൾ പറയുന്നു.
Post Your Comments