Latest NewsNewsIndia

മുംബൈയിൽ രണ്ട് നില കെട്ടിടം തകർന്ന് വീണു: ഒരു മരണം,16 പേർക്ക് പരുക്ക്

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം പുറത്തെടുത്തു.

മുംബൈ: കെട്ടിടം തകർന്ന് ഒരു മരണം. മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ ശാസ്ത്രി നഗറിലാണ് കെട്ടിടം തകർന്നത്. സംഭവത്തിൽ, 16 പേർക്ക് പരുക്കേറ്റു. 4 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ബി.എം.സി അറിയിച്ചു. സംഭവ സ്ഥലത്ത് ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

ബുധനാഴ്ച (ജൂൺ-8) രാത്രിയാണ് വെസ്റ്റേൺ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് സമീപം ബാന്ദ്ര വെസ്റ്റ് ഏരിയയിൽ 2 നില കെട്ടിടം തകർന്ന് അപകടമുണ്ടായത്. നരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. വിവരമറിഞ്ഞ് ഫയർഫോഴ്‌സും പൊലീസും മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് ജീവനക്കാരും സ്ഥലത്തെത്തി.

Read Also: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്: അംഗങ്ങൾക്ക് നഷ്ടമായത് 73 ലക്ഷം രൂപ

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം പുറത്തെടുത്തു. 40 വയസ്സുള്ള പുരുഷനാണ് മരിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കെട്ടിടം തകർന്ന് വീഴാനുള്ള കാരണം വ്യക്തമല്ലെന്നും ബലഹീനത കുറവാണോയെന്ന് വിദഗ്ദർ അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button