Latest NewsNewsIndia

അഗ്നിപഥ് പ്രതിഷേധം: ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരൻ മരിച്ചു, സംസ്ഥാനത്ത് ഇന്ന് ബന്ദ്

പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ എം.പിമാർ. നാളെ രാവിലെ 10 മണിക്ക് ജന്തർന്തറിൽ പ്രതിഷേധിക്കും.

പാട്‌ന: ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ മരണങ്ങളുടെ എണ്ണവും കൂടുന്നു. പ്രതിഷേധത്തിനിടെ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസരായില്‍ പ്രതിഷേധത്തിൽ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അതിനിടെ, പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. വിവിധ വിദ്യാർഥി സംഘടനകൾ ഇന്ന് ബിഹാറിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആർ.ജെ.ഡി. ഉൾപ്പെടെയുള്ള പാർട്ടികൾ ബന്ദിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം പടരാതിരിക്കാൻ വിവിധയിടങ്ങളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ തുടരുന്നു.

അതേസമയം, കടുത്ത പ്രതിഷേധങ്ങളാണ് കേന്ദ്ര പദ്ധതിയ്‌ക്കെതിരെ സംസ്ഥാനത്ത് അരങ്ങേറുന്നത്. പ്രതിഷേധത്തെ തുടർന്ന്, ബിഹാറിൽ 12 ജില്ലകളിൽ ഇന്റർനെറ്റ് സേവനം ഇതിനകം റദ്ദാക്കിയിട്ടുണ്ട്. 11 സംസ്ഥാനങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചിരിക്കുന്നത്. പ്രതിഷേധം ഡൽഹിയിലേക്ക് പടരാതിരിക്കാൻ രാജ്യതലസ്ഥാനത്ത് ജാഗ്രതയിലാണ് പൊലീസ്. അതിനിടെ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ എം.പിമാർ. നാളെ രാവിലെ 10 മണിക്ക് ജന്തർന്തറിൽ പ്രതിഷേധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button