തിരുവനന്തപുരം : സ്വർണ്ണക്കടത്ത് പ്രതി സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ തെളിവുകൾ അണിനിരത്തി മുൻ എം.എൽ.എ പി.സി ജോർജ് രംഗത്ത്. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കത്ത് എഴുതിനല്‍കിയതെന്നും കത്തില്‍ ശിവശങ്കറിനെതിരായ ആരോപണങ്ങളാണ് ഉണ്ടായിരുന്നതെന്നും പി.സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടെന്നും കോണ്‍സുലേറ്റില്‍ വച്ച് സ്കാന്‍ ചെയ്തപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടുവെന്നും കത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കോണ്‍സല്‍ ജനറലിന് കള്ളക്കടത്ത് നടത്താന്‍ എക്സ് കാറ്റഗറി സുരക്ഷ നല്‍കിയെന്നും സ്വപ്ന നല്‍കിയ കത്തിലുണ്ടെന്നും പി.സി ജോര്‍ജ്. സരിതയുമായി താന്‍ ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേകതയെന്നും സ്വപ്ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്നു കണ്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments