കൊട്ടാരക്കര: ജോലിക്കിടെ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. ഓടാനാവട്ടം ആശാൻ മുക്ക് പ്രഭാത് മന്ദിരത്തിൽ പ്രഭാത് (53- ശങ്കരൻ) ആണ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഓയൂർ കാക്കോടിൽ മരാമത്തു ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീണത്. ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : പ്രവാചക നിന്ദ: ഇന്ത്യയ്ക്കെതിരെ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനവുമായി അൽഖ്വയ്ദ
മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും. ഭാര്യ : ഷീല. മകൻ: ജഗൻ.
Post Your Comments