Latest NewsNewsIndiaBusiness

ദില്ലി അന്താരാഷ്ട്ര വിമാനത്താവളം: പുതിയ പ്രഖ്യാപനം ഇങ്ങനെ

മൂന്നോ നാലോ മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങും

ദില്ലി: പുതിയ പ്രഖ്യാപനവുമായി ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ഗ്രീൻ ട്രാൻസ്പോർട്ടേഷന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് ദില്ലി അന്താരാഷ്ട്ര വിമാനത്താവളം. ആദ്യ ഘട്ടത്തിൽ 62 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത് പ്രതിവർഷം ഏകദേശം 1,000 ടൺ ഹരിതഗൃഹ വാതകത്തിന്റെ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കും. 2030 ഓടെ “നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട്” ആയി മാറുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

മൂന്നോ നാലോ മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനാവശ്യമായ ഉയർന്ന വോൾട്ടേജ് ഉള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കും.

Also Read: രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി!

ആദ്യ പടിയായി വിമാനത്താവളത്തിൽ നിന്നും ഘട്ടം ഘട്ടമായി പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കും. ഇതിനുപകരം, ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരികയാണ് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പ്രാഥമിക ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button