Latest NewsNewsIndia

‘കാവി ഭീകരര്‍ ഇനി ഡല്‍ഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കണം’: അല്‍ ഖ്വയിദ

ഡൽഹി: പ്രവാചകനെതിരായ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ, ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടന ഭീഷണി മുഴക്കി ഭീകരസംഘടനയായ അല്‍ ഖ്വയിദ. ഇന്ത്യയിലെ നാല് നഗരങ്ങളില്‍ സ്‌ഫോടനം നടത്തുമെന്ന് അല്‍ ഖ്വയിദ വ്യക്തമാക്കി. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്.

‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുക’ എന്ന് ആഹ്വാനം ചെയ്‌തെത്തിയ കത്തിലൂടെയാണ് ചാവേർ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. കാവി ഭീകരര്‍ ഇനി അവരുടെ അന്ത്യത്തിനായി കാത്തിരിക്കണമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ്: ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചത് 2271 പേര്‍ക്ക്

‘നമ്മുടെ പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങള്‍ കൊല്ലും. നമ്മുടെ പ്രവാചകനെ അപമാനിക്കാന്‍ തുനിയുന്നവരെ തകര്‍ക്കാന്‍ നമ്മുടെ ശരീരത്തിലും നമ്മുടെ കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടും. കാവി ഭീകരര്‍ ഇനി ഡല്‍ഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കണം’ കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button