COVID 19News

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ്: ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ചത് 2271 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 2271 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. എറണാകുളത്ത് 622 പേര്‍ക്കും തിരുവനന്തപുരത്ത് 416 പേര്‍ക്കും കോവിഡ് ബാധ കണ്ടെത്തി.

അതേസമയം, സംസ്ഥാനത്ത് എലിപ്പനിയും വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 32 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. വയനാട്ടില്‍ ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചു. ഇതോടെ എലിപ്പനി ബാധിച്ച് ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 15 ആയി.

മുഖ്യമന്ത്രി കള്ളക്കടത്തുകാരനാണ് എന്ന് പറയേണ്ടി വരുന്നത് മലയാളിക്ക് ലജ്ജാകരം, കേരളത്തിന് അപമാനം

സംസ്ഥാനത്ത് ഇനിയും കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പ്രതിരോധത്തിലെ പിഴവാണ് കോവിഡ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലാണ്. പത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button