മുംബൈ: മുഹമ്മദ് നബിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശര്‍മയ്ക്ക് മുംബൈ പോലീസിന്‍റെ നോട്ടീസ്. ജൂണ്‍ 22 ന് മൊഴി രേഖപ്പെടുത്താന്‍ മുംബൈ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു. അതേസമയം, നൂപുർ ശര്‍മ്മ ഇപ്പോള്‍ ഡല്‍ഹി പോലീസിന്‍റെ സുരക്ഷിലാണ്. തനിക്ക് വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും നൂപുർ ശര്‍മ്മ ആവശ്യപ്പെട്ടതിനു പിന്നാലെ, ഇവര്‍ക്കും കുടുംബത്തിനും ഡല്‍ഹി പോലീസ് സുരക്ഷ ഒരുക്കുകയായിരുന്നു.
നേരത്തെ, ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബി.ജെ.പി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രവാചകനെതിരായ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Post Your Comments