ദോഹ: 2030 നകം പൊതുഗതാഗത ബസുകൾ പൂർണമായും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കാനുള്ള നടപടികളുമായി ഖത്തർ. ഈ വർഷം 25 ശതമാനം പൊതുഗതാഗത സൗകര്യങ്ങളും വൈദ്യുതീകരിക്കുമെന്ന് ഖത്തർ അറിയിച്ചു. പൊതു ഗതാഗത കമ്പനിയായ മൗസലാത്തിന്റെ ബസുകളും കർവ സിറ്റി ടാക്സികളും വൈദ്യുതീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായി 2,600 ബസ് സ്റ്റോപ്പുകളുടെ പ്രവർത്തനവും ആരംഭിക്കും.
ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങളോടു കൂടിയ 8 ബസ് സ്റ്റേഷനുകൾ അൽ സുഡാൻ, ഇൻഡസ്ട്രിയൽ ഏരിയ, അൽ വക്ര, എജ്യൂക്കേഷൻ സിറ്റി, ലുസെയ്ൽ, ഗരാഫ, മിഷ്റെബ് തുടങ്ങിയ സ്ഥലങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. അതേസമയം 200 ൽ അധികം ഇ ബസുകളാണ് രാജ്യത്തെത്തിയിട്ടുള്ളത്. 2023നകം 44 മെട്രോ ലിങ്ക് റൂട്ടുകളും 48 പബ്ലിക് ട്രാൻസിറ്റ് റൂട്ടുകളിലും പൂർണമായും ഇ-ബസുകളായിരിക്കും സർവീസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
Read Also: ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗം: ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി
Post Your Comments