KeralaNattuvarthaLatest NewsNews

‘വെയ്ക്കടാ വെടി’, ജനങ്ങൾക്കും തോക്ക് പരിശീലനം നല്‍കാന്‍ കേരളാ പൊലീസ്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് തോക്ക് പരിശീലനം നൽകാൻ പുതിയ പദ്ധതിയുമായി കേരള പോലീസ്. ലൈസന്‍സ് ഉള്ളവര്‍ക്കും, അപേക്ഷകര്‍ക്കും ഫീസ് ഈടാക്കി പരിശീലനം നൽകാനാണ് തീരുമാനം. പദ്ധതിയ്ക്ക് പ്രത്യേക സമിതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്.

Also Read:വയാഗ്ര അമിതമായി കഴിച്ചു, ആഴ്ചകൾ കഴിഞ്ഞിട്ടും ജനനേന്ദ്രിയം സാധാരണ നിലയിലായില്ല: നവവരൻ ആശുപത്രിയിൽ

സംസ്ഥാനത്ത് ലൈസൻസ് ഉള്ളവർക്ക് തോക്ക് ഉപയോഗിക്കാനുള്ള പരിശീലന കേന്ദ്രങ്ങൾ കുറവായിരുന്നു. ഉള്ളതാകട്ടെ സ്വകാര്യ വ്യക്തികളുടെ ചില സ്ഥാപനങ്ങളായിരുന്നു. അവ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വന്നതോടെയാണ് പോലീസ് തന്നെ നേരിട്ട് പരിശീലനം നൽകാൻ തീരുമാനിച്ചത്.

പോലീസിന്റെ മേൽനോട്ടത്തിൽ മൂന്ന് മാസത്തിൽ ഒരിക്കൽ പരിശീലന പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. ആയുധം പരിശീലിക്കുന്നതിനും അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കുന്നതിനും ആയിരം രൂപയാകും ഈടാക്കുക. ഫയറിംഗ് പ്രാക്ടീസിന് 5000 രൂപയാകും ഈടാക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button