Latest NewsIndia

‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’ തരംഗമായി ഹാഷ്ടാഗ്: നൂപുർ ശർമയ്ക്ക് ട്വിറ്ററിൽ വൻപിന്തുണ

ഡൽഹി: പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമയ്ക്കു നേരെ ദേശീയ, അന്താരാഷ്ട്ര തലത്തിൽ അതിശക്തമായ എതിർപ്പുകൾ ഉയരവെ അവർക്ക് പിന്തുണ നൽകി ട്വിറ്റർ ഉപയോക്താക്കൾ.

നൂപുർ ശർമ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ട ഖത്തറിനെതിരെ ട്വിറ്ററിൽ പ്രതിഷേധം കൊഴുക്കുകയാണ്. ഇന്ത്യൻ സർക്കാരിന്റെ മേൽ ഉത്തരവാദിത്വം ചാരാനാണ് ഖത്തർ, പാകിസ്ഥാൻ അടക്കമുള്ള നിരവധി രാഷ്ട്രങ്ങൾ നോക്കുന്നത്. ഭാരതം മാപ്പ് പറയണമെന്നാണ് ഖത്തർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, ഖത്തർ എയർവെയ്സ് വിമാനക്കമ്പനി നിരോധിക്കാൻ ആഹ്വാനം ചെയ്യുകയാണ് ട്വിറ്ററിലെ ദേശീയവാദികളായ ഇന്ത്യൻ ഉപയോക്താക്കൾ. പണ്ട് സരസ്വതി ദേവിയെ നഗ്നയാക്കി ചിത്രം വരച്ച എം.എഫ് ഹുസൈന് ഖത്തറാണ് അഭയം കൊടുത്തത്. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button