KeralaLatest NewsNews

മദ്യവും ശൂലവും നാരങ്ങയും വച്ച്‌ വിളക്ക് കൊളുത്തി, മുടി വിതറി: പത്തനാപുരത്തെ മോഷ്ടാവ് സ്റ്റേഷനില്‍ കീഴടങ്ങി

മേയ് 15നാണു ഇയാൾ മോഷണം നടത്തിയത്.

കൊല്ലം: പത്തനാപുരം ബാങ്കേഴ്‌സ് എന്ന ധനകാര്യസ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പത്തനാപുരം പാടം സ്വദേശി ഫൈസല്‍ രാജാണ് കീഴടങ്ങിയത്.

read also: വിവാഹിതയായ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

മേയ് 15നാണു ഇയാൾ മോഷണം നടത്തിയത്. രണ്ടു ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 38 ലക്ഷം രൂപയുടെ സ്വര്‍ണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നായിരുന്നു ഉടമയുടെ പരാതി. തമിഴ്‌നാട്ടില്‍ നിന്നുള്ള കവര്‍ച്ചാസംഘങ്ങള്‍ ചെയ്യുന്നതുപോലെ മദ്യവും ശൂലവും നാരങ്ങയുമെല്ലാംവച്ച്‌ വിളക്കുതെളിച്ച് പൂജ നടത്തിയതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടിയും സ്ഥാപനത്തിലാകെ വിതറിയിരുന്നു. ഇതോടെ പോലീസ് ആശയകുഴപ്പത്തിലായി. എന്നാൽ, പ്രദേശത്തെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്.

അന്നേദിവസം പത്തനാപുരത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് സഞ്ചരിച്ചയാളുടെ ഫോണ്‍വിളികള്‍ ഇയാള്‍ എറണാകുളത്ത് സ്വര്‍ണം പണയംവച്ചതായി പോലീസ് കണ്ടെത്തി. മോഷ്ടാവ് താനാണെന്ന് പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ ഫൈസല്‍ രാജാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button