
കൊല്ലം: ചവറയിൽ പോലീസ് ഉദ്യോഗസ്ഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബു (37) വാണ് മരിച്ചത്.
വീട്ടിലെ ശുചിമുറിക്ക് വാതിൽ വയ്ക്കുന്നതിനിടെയാണ് അപകടം. വീട്ടിൽ വച്ച് ഷോക്കേറ്റ സാബുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post Your Comments