
തിരുവല്ല: കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്ക്. തിരുവല്ല നഗരത്തിൽ പൂക്കട നടത്തുന്ന ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശി ജോയി (58)ക്കാണ് പരിക്കേറ്റത്.
തിരുവല്ല ബൈപ്പാസിൽ പുഷ്പഗിരി ജംങ്ഷനിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. മഴുവങ്ങാട് ഭാഗത്ത് നിന്നും വന്ന കാർ പുഷ്പഗിരി റോഡിൽ നിന്നും ബൈപ്പാസിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 597 കേസുകൾ
അപകടത്തിൽ തലക്കും കാലിനും സാരമായി പരിക്കേറ്റ ജോയിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, തിരുവല്ല പൊലീസ് കേസെടുത്തു.
Post Your Comments