KeralaMollywoodLatest NewsNewsEntertainment

മോഹൻലാലിനെ തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക: ഷിയാസ് പറയുന്നു

പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്

ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകനായി എത്തുന്ന മോഹൻലാലിന് നേരെ വിമർശനം ഉയരുകയാണ്. ബിഗ് ബോസിലെ മത്സരാർത്ഥിയായ ഡോ റോബിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് മോഹൻലാലിന് നേരെ റോബിൻ ആരാധകരുടെ അധിക്ഷേപം. ഈ വിഷയത്തിൽ മോഹൻലാലിന് പിന്തുണയുമായി നടനും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം രംഗത്ത്.

മോഹൻലാൽ എന്ന നടൻ നമുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത് പറഞ്ഞ ഷിയാസ് പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.

read also: ‘പാർവതി മതം മാറണം, അതു നിർബന്ധമായി ചെയ്യണം’ : പി.സി. ജോർജ് സാറിനെ പപ്പ വിളിച്ചു പറഞ്ഞു
കുറിപ്പ് പൂർണ്ണ രൂപം

മോഹൻലാൽ എന്ന നടൻ നമ്മുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത് , മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള Industry പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക Big Boss സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും ! അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല പക്ഷെ Big Boss ന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് !…
പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് Big Boss ന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത് ! ??….
.
.
#Mohanlal

shortlink

Related Articles

Post Your Comments

Related Articles


Back to top button