Latest NewsIndiaNewsInternational

അഫ്ഗാൻ സൈനികരെ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയക്കാൻ താൽപ്പര്യമുണ്ട്: താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ

ന്യൂഡൽഹി: അഫ്ഗാൻ സൈനികരെ ഇന്ത്യയിൽ പരിശീലനത്തിന് അയക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാന്റെ ഇടക്കാല സർക്കാർ. അഫ്ഗാൻ സൈനികരെ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയക്കുന്നതിൽ പ്രശ്‌നമില്ലെന്ന് താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ യാഖൂബ് വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) ഔദ്യോഗിക പ്രതിനിധി സംഘം താലിബാൻ നേതാവ് അമീർ ഖാൻ മൊട്ടാക്കിയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് യാഖൂബിന്റെ പ്രതികരണം.

സി.എൻ.എൻ ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തങ്ങളുടെ സൈനികരെ ഇന്ത്യയിലേക്ക് അയക്കാൻ ആഗ്രഹിക്കുന്നതായി അഫ്‌ഗാനിലെ ഇടക്കാല സർക്കാർ അറിയിച്ചത്. താലിബാൻ പ്രതിരോധ മന്ത്രി മുല്ല യാഖൂബിനോട് അഫ്ഗാൻ സൈനികരെ ഇന്ത്യയിൽ പരിശീലനത്തിന് അയക്കാൻ തയ്യാറാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് ‘സമ്മതം’ ആണെന്ന് യാഖൂബ് പറഞ്ഞത്.

Also Read:പെപ്പിന് കീഴിൽ ഹാലന്‍ഡും ആല്‍വാരെസും: ഗബ്രിയേല്‍ ജെസ്യൂസ് സിറ്റി വിടുന്നു

‘അതെ, ഞങ്ങൾ അതിൽ ഒരു പ്രശ്നവും കാണുന്നില്ല. അഫ്ഗാൻ-ഇന്ത്യ ബന്ധം ശക്തമാവുകയും ഇതിന് കളമൊരുക്കുകയും ചെയ്യുന്നു. അതിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. ഞങ്ങൾ ഇക്കാര്യത്തിൽ നിരവധി നടപടികൾ കൈക്കൊള്ളുകയും വിദേശ രാജ്യങ്ങളിലേക്ക് പോയ എല്ലാ അഫ്ഗാനികളെയും വിളിക്കുകയും ക്ഷണിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ പലരും മടങ്ങിയെത്തി ഇവിടെ ജോലി ചെയ്തുവരുന്നു’, യാഖൂബ് പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ താമസിക്കുന്നവരും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പരിശീലനം നേടിയവരുമായ അഫ്ഗാൻ ഉദ്യോഗസ്ഥരെ സംയോജിപ്പിക്കാൻ തയ്യാറാവുമോയെന്ന ചോദ്യത്തിന് യാഖൂബ് നൽകിയ മറുപടി, ‘ഇവിടെ താമസിച്ചിരുന്ന ആളുകൾ, ഞങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയാം, അവരോട് മടങ്ങിവരാൻ ആവശ്യപ്പെടുന്നു. ആരെയും ഉപേക്ഷിക്കരുതെന്നത് അഫ്ഗാൻ പാരമ്പര്യമാണ്, ഞങ്ങൾ ഇതിന് പ്രതിജ്ഞയെടുക്കുന്നു’ എന്നായിരുന്നു.

തീവ്രവാദത്തിനെതിരായ പോരാട്ടം, ജംഗിൾ വാർഫെയർ, സിഗ്നലുകൾ, രഹസ്യാന്വേഷണ ശേഖരണം, വിവരസാങ്കേതികവിദ്യ എന്നിവയിൽ ആയിരക്കണക്കിന് അഫ്ഗാനി സുരക്ഷാ ഉദ്യോഗസ്ഥരെ ഇന്ത്യ മുൻപ് പരിശീലിപ്പിച്ചിരുന്നു. ഒടിഎ, ഐഎംഎ, ഖഡക്‌വാസ്‌ല (പുണെ), വൈറെങ്‌ടെ (മിസോറം) എന്നിവിടങ്ങളിലെ നാഷണൽ ഡിഫൻസ് അക്കാദമി തുടങ്ങി ഇന്ത്യയിലെ വിവിധ സൈനിക സ്ഥാപനങ്ങളിൽ ശരാശരി 700 മുതൽ 800 വരെ അഫ്ഗാൻ സൈനികർ പരിശീലനം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button