കൊൽക്കത്ത: സാനിറ്ററി പാഡ് പോലെ ഒരു കോണ്ടവും പെൺകുട്ടികൾ എപ്പോഴും ബാഗിൽ കരുതണമെന്ന് ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച. എപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് നുസ്രത്ത്. പതിവുപോലെ താരത്തിന്റെ പുതിയ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. ‘ജൻഹിത് മേ ജാരി’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘പെൺകുട്ടികൾ സാനിറ്ററി പാഡ് കയ്യിൽ എപ്പോഴും കരുതുന്നതുപോലെ ഇനിമുതൽ കോണ്ടവും ബാഗിൽ കരുതണം. എപ്പോഴാണ് ഇതുകൊണ്ടുള്ള ആവശ്യം വരിക എന്ന് പറയാൻ സാധിക്കില്ല. പുരുഷന്മാർ കോണ്ടം വാങ്ങാൻ താൽപര്യം കാണിച്ചില്ലെങ്കിൽ പെൺകുട്ടികൾ തീർച്ചയായും ആ കരുതൽ എടുക്കണം. കോണ്ടം ഒരിക്കൽ ഉപയോഗിച്ചില്ല എന്ന് കരുതി പുരുഷന്മാർക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരാൻ പോകുന്നില്ല. പക്ഷേ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. ഗർഭിണിയായാൽ ശരീരത്തിൽ വലിയ ഹോർമോൺ വ്യതിയാനം സംഭവിക്കും. ഗർഭഛിത്രം ഒരു പ്രതിവിധിയാണ്, പക്ഷേ അത് ആരോഗ്യകരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പുരുഷന്മാർക്ക് കോണ്ടം വാങ്ങാൻ താൽപര്യം ഇല്ലെങ്കിൽ പെൺകുട്ടികൾ ഒരെണ്ണം കയ്യിൽ കരുതണം’, നുസ്രത്ത് പറഞ്ഞു.
പെൺകുട്ടികൾ നേരിടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണമെന്നും, ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണെന്നും താരം പറഞ്ഞു. നമ്മളാണ് നമ്മളെ സൂക്ഷിക്കേണ്ടത് എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പലതരത്തിലുള്ള പ്രതികരണം ആണ് ഇതിനെ പറ്റി പറയുന്നത്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ പ്രതികരിക്കുന്നുണ്ട്.
Post Your Comments