AlappuzhaNattuvarthaLatest NewsKeralaNews

ഭക്ഷ്യ വിഷബാധ : കരീലക്കുളങ്ങര ടൗണ്‍ ഗവ. യു.പി സ്കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

ഛര്‍ദിയും വയറിളക്കവുമായി 30ഓളം പേരാണ് ചികിത്സ തേടിയത്

കായംകുളം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നിരവധി കുട്ടികള്‍ ആശുപത്രിയിലായ സാഹചര്യത്തില്‍ കരീലക്കുളങ്ങര ടൗണ്‍ ഗവ.യു.പി സ്കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അധ്യാപക-രക്ഷകര്‍തൃ യോഗ ശിപാര്‍ശ അംഗീകരിച്ചാണ് അധികൃതര്‍ അവധി നല്‍കിയത്. ഛര്‍ദിയും വയറിളക്കവുമായി 30ഓളം പേരാണ് ചികിത്സ തേടിയത്.

വെള്ളിയാഴ്ചയിലെ ഉച്ചഭക്ഷണമാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന പ്രാഥമിക നിഗമനമാണ് നിലനില്‍ക്കുന്നത്.

Read Also : നോറോ വൈറസ് ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ സ്ഥിതി വിലയിരുത്തും. ക്ലാസ് അടിസ്ഥാനത്തില്‍ വിവര ശേഖരണത്തിന് അധ്യപകര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. വെള്ളത്തിന്റെയടക്കം പരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ശരിയായ വിവരം ലഭിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button