തൃശൂർ: പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്ത പ്രകടനവുമായി തൃശൂർ അന്തിക്കാടിലെ മാതാപിതാക്കൾ. മക്കളെ തോളിലെടുത്ത് അമ്മമാർ നടത്തിയ പരിസ്ഥിതി ദിന യാത്രയ്ക്ക് മികച്ച കൈയ്യടി. പൂക്കളും ചെടികളും മക്കൾക്ക് നൽകിയാണ് അമ്മമാർ ഇവരെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തത്. കുട്ടികൾക്കായി പരിസ്ഥിതി ദിന മുദ്രാവാക്യം എഴുതി നൽകിയിരുന്നു. ഇവർ ഉറക്കെ വിളിച്ച മുദ്രാവാക്യങ്ങൾ ഓരോന്നും പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു.
അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിയ്ക്കിടെ കുട്ടിയെ തോളിലേറ്റി വർഗീയ മുദ്രാവാക്യം വിളിച്ചതിനുള്ള വിമർശനമായിട്ടും ഇതിനെ കണക്കാക്കുന്നു. സി.പി.ഐ നേതാവ് വി.എസ് സുനിൽകുമാർ സംഘടിപ്പിച്ച ബാലസംഘത്തിന്റെ മുദ്രാവാക്യം വിളിയെ സോഷ്യൽ മീഡിയ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതിയെ അറിഞ്ഞ് കുട്ടികൾ വളരണമെന്നും, വർഗീയതയുടെ വിത്ത് പാകുന്നതിനു പകരം അറിവിന്റെ വെളിച്ചമാണ് അവർക്കായി നൽകേണ്ടതെന്നും സോഷ്യൽ മീഡിയ പറയുന്നു.
Post Your Comments