Latest NewsKeralaNews

യുവമോര്‍ച്ച നേതാവിനെ പുറത്താക്കി

വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണെന്ന് പ്രസീദ് ദാസ് ട്വീറ്റ് ചെയ്തിരുന്നു.

തൃശൂര്‍: തൃക്കാക്കരയിലെ ഉപ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട പരാജയത്തിന് പിന്നാലെ, യുവ മോര്‍ച്ച നേതാവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരെ വിമര്‍ശനം നടത്തിയ യുവ മോര്‍ച്ച തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

read also: നിയമലംഘനം നടത്തി: ഖത്തറിൽ മൂന്ന് റെസ്റ്റോറന്റുകൾ താത്ക്കാലികമായി അടപ്പിച്ചു

വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപമാണെന്ന് പ്രസീദ് ദാസ് ട്വീറ്റ് ചെയ്തിരുന്നു. മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രസീദ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസീദിനു നേരെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button