Latest NewsKeralaNews

‘ക്യാപ്റ്റൻ’ പരാമർശത്തോട് പ്രതികരിച്ച് വി.ഡി സതീശൻ

 

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി സതീശന് അഭിനന്ദന പ്രവാഹവുമായി കോൺഗ്രസ്. ഹൈബി ഈഡൻ എം.പി, മുൻ എം.എൽ.എ അനിൽ അക്കരെ എന്നിവർ അടക്കമുള്ള നേതാക്കൾ വി.ഡി സതീശനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. തൃക്കാക്കര വിജയത്തിന് പിന്നാലെ വി.ഡി സതീശനൊപ്പം നടന്നു നീങ്ങുന്ന ചിത്രം ‘ക്യാപ്റ്റൻ (ഒറിജിനൽ) ‘എന്ന അടിക്കുറിപ്പിൽ ഹൈബി ഈഡൻ പങ്കുവെച്ചതും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

എന്നാൽ​, ‘ക്യാപ്റ്റൻ’ പരാമർശത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വി.ഡി സതീശൻ. താൻ ക്യാപ്റ്റൻ അല്ല, പട നയിക്കുന്നവരിൽ മുൻ നിരയിലുള്ള ഒരാൾ മാത്രമാണെന്നാണ് ‘ക്യാപ്റ്റൻ’ പരാമർശത്തോട് വി.ഡി സതീശൻ പ്രതികരിച്ചത്. കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തെന്നും സതീശൻ പറഞ്ഞു.

‘മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാൻ. പിന്നിലേക്ക് പോകില്ല. പിറകിൽ നിന്ന് വെടിയേറ്റ് മരിക്കുകയുമില്ല. പോർക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന ഭീരുക്കൾക്കാണ് പിറകിൽ നിന്നും വെടിയേൽക്കുന്നത്. തൃക്കാക്കരയിൽ സി.പി.എമ്മിന്‍റെ അടക്കം എല്ലാവരുടെ വോട്ടും യു.ഡി.എഫിന് ലഭിച്ചു. കെ.വി തോമസിനെ വംശീയമായി അധിക്ഷേപിച്ചിട്ടില്ല’. വി.ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button