Latest NewsIndiaNews

‘വിട്ടുപോകാൻ സമയമായി’: കശ്മീരി പണ്ഡിറ്റ് ക്യാമ്പുകളിൽ ഭയവും ആശങ്കയും, ടാർഗെറ്റ് ചെയ്ത് കൊല്ലുന്നു – പിന്നിൽ പാകിസ്ഥാൻ?

'കശ്മീർ ഇപ്പോൾ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായ സ്ഥലമല്ല': സ്വന്തം വീട് വിട്ട് കശ്മീരി പണ്ഡിറ്റുകൾ

ന്യൂഡൽഹി: കശ്മീർ താഴ്‌വരയിൽ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. പണ്ഡിറ്റുകളെ ടാർഗെറ്റ് ചെയ്താണ് തീവ്രവാദികൾ അവരെ കൊലപ്പെടുത്തുന്നത്. ഇത് ജനങ്ങളെ ഭയചകിതരാക്കുന്നു. കശ്മീരിലെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കി. കശ്മീരിൽ സാധാരണ പൗരൻമാരുടെ തുടർച്ചായ കൊലപാതകങ്ങളും, പ്രദേശം വിട്ടുപോകാൻ കശ്മീരി പണ്ഡിറ്റുകൾ സമരം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്.

പണ്ഡിറ്റുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങളിൽ ഭയാശങ്കയിലായ നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്ന് ഹിന്ദു ഭൂരിപക്ഷ ജമ്മു ജില്ലയിലേക്ക് വെള്ളിയാഴ്ച പലായനം ചെയ്തിരുന്നു. ഇതിനിടയിൽ, ഒരു പ്രമുഖ പണ്ഡിറ്റുകളുടെ സംഘടനയായ കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി (കെപിഎസ്എസ്) ജമ്മു കശ്മീർ ചീഫ് ജസ്റ്റിസിന് എഴുതിയ തുറന്ന കത്തിൽ, ഭയന്ന പണ്ഡിറ്റുകളെ താഴ്‌വര വിട്ടുപോകാൻ അനുവദിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

ദക്ഷിണ കശ്മീരിലെ വെസ്സു, ശ്രീനഗറിലെ ഷെയ്ഖ്പോറ, വടക്കൻ കശ്മീരിലെ ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിലെ പണ്ഡിറ്റ് ട്രാൻസിറ്റ് കോളനികളിൽ നിന്ന് പണ്ഡിറ്റ് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വഹിച്ചുകൊണ്ട് നിരവധി വാഹനങ്ങൾ ഇന്നലെ മുതൽ യാത്ര തിരിച്ചു. അനന്ത്‌നാഗിലെ മട്ടൻ ട്രാൻസിറ്റ് കോളനിയിൽ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾ അവകാശപ്പെടുന്നത് ജൂൺ 1 മുതൽ 80 ശതമാനത്തിലധികം കുടുംബങ്ങളും ജമ്മുവിലേക്ക് പോയി എന്നാണ്.

മട്ടൻ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന 250 പണ്ഡിറ്റ് ജീവനക്കാരിൽ ഭൂരിഭാഗവും സൂര്യോദയത്തിന് മുമ്പ് വാഹനങ്ങൾ വാടകയ്‌ക്ക് എടുത്ത് കാശ്മീർ താഴ്‌വരയിൽ നിന്ന് 290 കിലോമീറ്റർ അകലെയുള്ള ജമ്മുവിലേക്ക് മാറി.

Also Read:ഡൂഡിൽ: ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സത്യേന്ദ്ര നാഥ് ബോസിന് ആദരവ് നൽകി ഗൂഗിൾ

‘താഴ്‌വരയിൽ തുടർച്ചയായി കൊലപാതകങ്ങൾ നടക്കുന്നുണ്ട്. സ്‌കൂൾ അധ്യാപികയുടെയും ബാങ്ക് മാനേജരുടെയും കൊലപാതകം സുരക്ഷാ സംവിധാനത്തിലുൽ ഞങ്ങൾക്കുള്ള വിശ്വാസത്തെ തകർത്തു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ഞങ്ങളെ ജമ്മുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം’, ദക്ഷിണ കശ്മീരിലെ മട്ടൻ ക്യാമ്പിലെ ഒരു പണ്ഡിറ്റ് പറഞ്ഞു.

1990-കളിൽ ആരംഭിച്ച ജമ്മുവിലെ ജഗ്തി ക്യാമ്പിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ കശ്മീരിലെ ബാരാമുള്ള, കുപ്‌വാര ജില്ലകളിൽ നിന്നുള്ള 120 പണ്ഡിറ്റ് കുടുംബങ്ങളാണ് അഭയം തേടിയത്. പണ്ഡിറ്റുകളെ കൊല്ലുന്നത് 1990 ൽ അവസാനിച്ചതാണെന്ന് കരുതരുതെന്ന് ജനം പറയുന്നു. 1990-കളിൽ, ജീവന് ഭീഷണി ഉണ്ടായപ്പോൾ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുള്ള ചില സ്ഥലങ്ങളെ കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും, എന്നാൽ ഇത്തവണ ഏത് സ്ഥലമാണ് സുരക്ഷിതമെന്ന് തങ്ങൾക്ക് ഉറപ്പില്ലെന്നുമാണ് ഇവർ പറയുന്നത്.

‘ഭരണകൂടത്തിൽ നിന്ന് പൊള്ളയായ ഉറപ്പുകൾ മാത്രമാണ് ഞങ്ങൾക്ക് കേൾക്കുന്നത്. അടുത്തിടെ നടന്ന കൊലപാതകങ്ങൾക്ക് ശേഷം ഞങ്ങൾക്ക് സുരക്ഷിതത്വമില്ല. മട്ടൻ കോളനിയിൽ താമസിക്കുന്ന 96 കുടുംബങ്ങളിൽ പത്തോളം പേർ മാത്രമാണ് അവശേഷിക്കുന്നത്. അവരും വരും ദിവസങ്ങളിൽ ഈ സ്ഥലം വിടും’, പേരു വെളിപ്പെടുത്താത്ത വ്യവസ്ഥയിൽ ഒരു പണ്ഡിറ്റ് ജീവനക്കാരൻ പറഞ്ഞു.

‘കശ്മീരിൽ അക്രമത്തിന്റെ തോത് വർധിച്ചിട്ടുണ്ടാകാം, പക്ഷേ അത് ജിഹാദല്ല. നിരാശരായ ചില ഘടകങ്ങളാണ് ഇത് ചെയ്യുന്നത്’, ഗവൺമെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

Also Read:സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹർത്താൽ

കഴിഞ്ഞ ഒരു ദിവസത്തിനിടെ കശ്മീരില്‍ മൂന്ന് ഭീകരാക്രമണങ്ങളാണ് നടന്നത്. ആക്രമണത്തില്‍ ഒരു ബാങ്ക് മാനേജരും ഒരു വിവിധ ഭാഷാ തൊഴിലാളിയും വെടിയേറ്റ് മരിച്ചിരുന്നു. അഞ്ച് മാസത്തിനിടെ താഴ്‌വരയില്‍ 16 കശ്മീരി പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. കശ്മീരിനെ താലിബാനാക്കാന്‍ ശ്രമിക്കുന്ന ഭീകര ശക്തികളെ അവിടെ നിന്നും തുടച്ചുനീക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നത്. ബുദ്ഗാമിലെ ഷെയ്ഖ്‌പോറയിലും പുൽവാമയിലെ ഹാലിലും രണ്ട് പ്രധാന സുരക്ഷിത ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്ന നിരവധി കശ്മീരി പണ്ഡിറ്റുകളുമായി നടത്തിയ സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നത്, അവർ താഴ്വരയിൽ താമസം തുടരാൻ ഭയപ്പെടുന്നു എന്നാണ്.

നിരാശയുടെയും ഉത്കണ്ഠയുടെയും കൂടിച്ചേരലിലാണ് അവരിപ്പോൾ. ന്യൂനപക്ഷങ്ങളെയും പുറത്തുള്ളവരെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾക്ക് ശേഷം, താഴ്വരയ്ക്ക് പുറത്ത് ജീവിക്കാനുള്ള സാധ്യതകൾ സജീവമായി അന്വേഷിക്കുകയാണ് പലരും. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

‘ഞങ്ങൾ എല്ലാവരും ജമ്മുവിലേക്ക് മടങ്ങുകയാണ്’, അടുത്തിടെ നടന്ന പ്രതിഷേധങ്ങളുടെ മുൻനിരയിലുള്ള സർക്കാർ ജീവനക്കാരനും ഷെയ്ഖ്പോറ ക്യാമ്പിലെ താമസക്കാരനുമായ അമിത് കൗൾ (40) പറഞ്ഞു. ‘ഞാൻ ഇതിനകം എന്റെ അഞ്ച് സഹപ്രവർത്തകർക്കൊപ്പം ക്യാമ്പ് വിട്ടു’, അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിൽ പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ ജോലി ചെയ്യുന്ന രാഹുൽ ഭട്ട് മെയ് 12 ന് ബുദ്ഗാമിലെ ചദൂരയിലുള്ള തന്റെ ഓഫീസിനുള്ളിൽ കൊല്ലപ്പെട്ടത് മുതൽ, തങ്ങളെ ജമ്മുവിലേക്ക് മാറ്റണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കൗൾ പറഞ്ഞു. റവന്യൂ വകുപ്പിൽ പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിൽ ജോലി ചെയ്യുന്ന രാഹുൽ ഭട്ട് മെയ് 12 ന് ബുദ്ഗാമിലെ ചദൂരയിലുള്ള തന്റെ ഓഫീസിനുള്ളിൽ കൊല്ലപ്പെട്ടത് മുതൽ, തങ്ങളെ ജമ്മുവിലേക്ക് മാറ്റണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കൗൾ പറഞ്ഞു.

‘കശ്മീർ ഇപ്പോൾ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായ സ്ഥലമല്ല’, ജമ്മുവിലേക്ക് പോയ മറ്റൊരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരൻ പറഞ്ഞു. കാര്യങ്ങൾ മെച്ചപ്പെടുന്നതായി തോന്നുന്നില്ലെന്നും, കുട്ടികളുമായും എല്ലാ സാധനങ്ങളുമായും കശ്മീർ വിടാനുള്ള തയ്യാറെടുപ്പിലാണ് തനിക്ക് പരിചയമുള്ളവരെന്നും ഇദ്ദേഹം പറഞ്ഞു.

Also Read:പ്രധാന കുറ്റകൃത്യങ്ങളിലെല്ലാം പ്രതികളാകുന്നത് മുസ്ലീങ്ങൾ: വിശ്വഹിന്ദു പരിഷത്ത്

ദക്ഷിണ കശ്മീരിലെ ഹാൽ ക്യാമ്പിൽ, 45 ഓളം കുടുംബങ്ങൾ ഭയന്ന് കഴിയുകയാണ്. അവരിൽ പലരും താഴ്വര വിടാൻ തയ്യാറെടുക്കുകയാണ്. ‘എപ്പോൾ പോകാം എന്ന് ഞങ്ങൾ എല്ലാവരും പരസ്പരം കൂടിയാലോചിക്കുന്നു. ഇവിടെ നിന്നും പോകാം എന്നത് എല്ലാ ജീവനക്കാർക്കിടയിലും ഉള്ള കൂട്ടമായ തീരുമാനമാണ്. ഞങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നത് തുടരാനാവില്ല’, ഹാൽ ക്യാമ്പിലെ താമസക്കാരനായ അരവിന്ദ് പണ്ഡിത പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 300-ലധികം പണ്ഡിറ്റുകൾ ജമ്മുവിൽ എത്തിയതായി ഒരു അനൗദ്യോഗിക കണക്ക് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, താഴ്‌വരയിൽ നിന്ന് പണ്ഡിറ്റുകളുടെ കൂട്ട കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

അതേസമയം, കശ്മീരിനെ ചോരക്കളത്തിൽ മുക്കാൻ ഭീകരരെ അനുവദിക്കില്ലെന്ന് ശാപടമെടുത്ത് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ ശ്രീനഗറിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. ടാർഗെറ്റഡ് ആക്രമണങ്ങളിൽ നിന്ന് തങ്ങളെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ജനങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ താഴ്‌വരയിൽ ജോലി ചെയ്തിരുന്ന കശ്മീരി പണ്ഡിറ്റുകളെ സ്ഥലം മാറ്റിയത്. കൃത്യമായ ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതോടെ ഇവർ പ്രക്ഷോഭം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button