Latest NewsNewsIndiaTechnology

ഡൂഡിൽ: ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സത്യേന്ദ്ര നാഥ് ബോസിന് ആദരവ് നൽകി ഗൂഗിൾ

ഊർജ്ജതന്ത്രം, ഗണിതശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് സത്യേന്ദ്ര നാഥ് ബോസ്

പ്രശസ്ത ഇന്ത്യൻ ഭൗതിക-ഗണിതശാസ്ത്രജ്ഞനാണ് സത്യേന്ദ്ര നാഥ് ബോസ്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി ഡൂഡിൽ ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. 1924 ൽ ഈ ദിവസമാണ് ക്വാണ്ടം മെക്കാനിക്സിലെ അദ്ദേഹത്തിന്റെ പ്രധാന കണ്ടെത്തലുകൾ ആൽബർട്ട് ഐൻസ്റ്റീന് അയച്ചത്. ലോക പ്രശസ്ത ജർമ്മൻ ശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റീൻ.

സത്യേന്ദ്ര നാഥ് ബോസിന്റെ കണ്ടെത്തലുകൾ പിന്നീട് ക്വാണ്ടം മെക്കാനിക്സിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്നായി മാറി. ഈ ദിവസത്തിന്റെ സ്മരണയ്ക്കാണ് ഗൂഗിൾ പുതിയ ഡൂഡിൽ ഒരുക്കിയത്.

Also Read: അമിത ജോലി സമ്മര്‍ദ്ദം: പൊലീസുകാരൻ ആത്മഹത്യ ചെയ്തു

ഊർജ്ജതന്ത്രം, ഗണിതശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് സത്യേന്ദ്ര നാഥ് ബോസ്. 1954 ൽ രാജ്യത്തെ രണ്ടാമത്തെ വലിയ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button