Latest NewsIndiaNews

ടാറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിച്ചേക്കും

1,334 ഹെക്ടർ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയതും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാറിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ടാറ്റ ഗ്രൂപ്പ് കരാറിൽ ഏർപ്പെട്ടു. സ്വിസ് ഡെവലപ്പർ ആയ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ അനുബന്ധ സ്ഥാപനമാണ് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്.

യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വിമാനത്താവളത്തിലെ റൺവേ, ടെർമിനലുകൾ, റോഡുകൾ, യൂട്ടിലിറ്റികൾ, എയർസൈഡ് ഇൻഫ്രാസ്ട്രക്ചർ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കും. 1,334 ഹെക്ടർ സ്ഥലത്താണ് വിമാനത്താവളം ഒരുങ്ങുന്നത്. 5,700 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ വിമാനത്താവളം 2024 ഓടെ തുറക്കുമെന്നാണ് സൂചന.

Also Read: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: ‘മരിച്ച’ സാക്ഷി കോടതിയിൽ

‘ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിമാനത്താവളത്തിന്റെ നിർമ്മാണം. കൂടാതെ, കൃത്യസമയത്ത് പണി പൂർത്തിയാക്കും’, ടാറ്റാ പ്രൊജക്റ്റ് സിഇഒയും എംഡിയുമായ വിനായക് പൈയെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button