ബെംഗളൂരു: മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി മകൻ. കർണാടകയിലെ ബെംഗളൂരുവിൽ നടന്ന സംഭവത്തിൽ, മൈലസാന്ദ്രയിലെ ലൂക്കോസ് ലേഔട്ടിൽ താമസിക്കുന്ന ദീപക്ക് (26)ആണ് 50 വയസുള്ള അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരി ജോയ്സ് മേരിയാണ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിയാണ് ഇവരുടെ മാതാവ് വീട്ടുചിലവുകൾ നടത്തിയിരുന്നത്. കച്ചവടത്തിനായി പച്ചക്കറി എടുത്ത് തിരിച്ചു വരുന്ന വഴി മകൻ മൊബൈൽ ഫോൺ വാങ്ങാൻ പണം ചോദിക്കുകയായിരുന്നു. തന്റെ കയ്യിൽ പണം ഇല്ലെന്ന് മാതാവ് പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കം ആരംഭിച്ചു.
മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി
തുടർന്ന്, ദീപക്ക് മാതാവിന്റെ സാരി കഴുത്തിൽ മുറുക്കി കൊല ചെയ്യുകയായിരുന്നു. ശേഷം, അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന 400 രൂപയും കൈക്കലാക്കി ദീപക്ക് കടന്നുകളഞ്ഞു. അമ്മ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ്, ഇയാൾ കുടുംബാംഗങ്ങളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ, സഹോദരിയുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments