ചണ്ഡീഗണ്ഡ്: സിവില്‍ സര്‍വീസില്‍ 323-ാം റാങ്ക് നേടിയെന്ന് അവകാശവാദവുമായി രംഗത്ത് എത്തിയ ഝാര്‍ഖണ്ഡ് സ്വദേശിനിയും കുടുംബവും അവസാനം മാപ്പ് പറഞ്ഞു. ജില്ലാ ഭണകൂടത്തോടും സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിനോടുമാണ് കുടുംബം മാപ്പ് പറഞ്ഞത്.
സിവില്‍ സര്‍വീസ് പരീക്ഷാ റിസള്‍ട്ട് വന്നതിന് പിന്നാലെ, ആദ്യ ശ്രമത്തില്‍ തന്നെ വിജയം നേടിയ ദിവ്യ പാണ്ഡെയുടെ കഥ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ക്രെയിന്‍ ഓപ്പറേറ്ററുടെ മകളായ ദിവ്യ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പഠനം നടത്തിയതും ശ്രദ്ധ നേടി.
എന്നാല്‍, യഥാര്‍ത്ഥത്തില്‍ 323-ാം റാങ്ക് നേടിയത് ഝാര്‍ഖണ്ഡ് സ്വദേശിനിയായിരുന്ന ദിവ്യ പാണ്ഡെക്ക് ആയിരുന്നില്ല. പകരം ദക്ഷിണേന്ത്യക്കാരിയായിരുന്ന ദിവ്യ.പി എന്ന പെണ്‍കുട്ടിക്കായിരുന്നു. റാങ്ക് പരിശോധിക്കുന്നതില്‍ വന്ന ഈ ഗുരുതര പിഴവ് തിരിച്ചറിയുമ്പോഴേയ്ക്കും ദിവ്യ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറല്‍ താരമായിരുന്നു.
ദിവ്യയുടെ സുഹൃത്താണ് റാങ്ക് നേടിയെന്ന് കുടുംബത്തേയും ദിവ്യയേയും അറിയിച്ചത്. ഇന്റര്‍നെറ്റ് തകരാര്‍ മൂലം ഇത് കൃത്യമായി ഉറപ്പാക്കാനും കഴിഞ്ഞില്ല. ദിവ്യ പി, ദിവ്യ പാണ്ഡെ തന്നെയെന്ന് എല്ലാവരും ഉറപ്പിക്കുകയായിരുന്നു. കുടുംബം അവകാശവാദവുമായി എത്തിയതോടെ കുടുതല്‍ പരിശോധനകള്‍ക്കും ആരും മുതിര്‍ന്നില്ല.
പിന്നീട് പരിശോധിച്ചപ്പോഴാണ്, അബദ്ധം മനസിലായത്. തെറ്റ് മനസിലായ ഉടനെ പെണ്‍കുട്ടിയും കുടുംബവും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് മാപ്പ് പറയുകയായിരുന്നു.
Post Your Comments