![](/wp-content/uploads/2022/06/dr-58.jpg)
കൊച്ചി: ആലുവയില്‍ അച്ഛനും മക്കളും പുഴയില്‍ ചാടി മരിച്ചു. ആലുവ പാലത്തില്‍ നിന്നാണ് മൂന്നു പേര്‍ പെരിയാറില്‍ ചാടിയത്. പാലാരിവട്ടം കളവത്തുപറമ്പ് റോഡില്‍ തുരാട്ടുപറമ്പ് വീട്ടില്‍ ടി.എച്ച്.ഉല്ലാസ് ഹരിഹരനും (ബേബി) രണ്ട് മക്കളുമാണ് മരിച്ചത്.
മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൃഷ്ണപ്രിയ, മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഏകനാഥ് എന്നിവരാണ് മരിച്ച കുട്ടികള്‍. രാജിയാണ് ഉല്ലാസിന്റെ ഭാര്യ. പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.
ആലുവ മേല്‍പ്പാലത്തില്‍ നിന്നും ശനിയാഴ്ച വൈകീട്ടാണ് സംഘം പുഴയില്‍ ചാടിയത്. 13ഉം 16ഉം വയസുള്ള കുട്ടികളുമായി അച്ഛന്‍ പുഴയിലേയ്ക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ അഗ്‌നിശമനസേന സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും കുട്ടികളെ പുറത്തെടുക്കുകയും ചെയ്തു.
Post Your Comments