ജലന്ധർ : വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്. വൈകീട്ട് 5.30ന് നെടുമ്ബാശ്ശേരിയിലെത്തും. 25ന് രണ്ടുമണിക്ക് പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് ശവസംസ്‌കാരം. എറണാകുളം അങ്കമാലി അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ കാര്‍മികരാകും.
22ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പ്രധാനസാക്ഷി മൊഴി നല്‍കിയിരുന്നു ഫാദര്‍ കുര്യാക്കോസ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments