തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള നഷ്ടപരിഹാരം പോലും കിട്ടാതെ ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വലയുകയാണെന്നും കോവിഡ് കാലത്ത് ദുരിതങ്ങളും പ്രയാസങ്ങളും പതിന്മടങ്ങായിരിക്കെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നേരത്തേ ലഭിച്ചു കൊണ്ടിരുന്ന നാമമാത്രമായ പെന്‍ഷന്‍ പോലും നല്‍കിയിരുന്നില്ലെന്നും കത്തിൽ പറയുന്നു. ഈ പാവങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നത് ക്രൂരതയാണെന്നും സതീശൻ കത്തിലൂടെ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ മകളെ കൊലപ്പെടുത്തി അമ്മയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം ഞെട്ടിക്കുന്നതും മനുഷ്യ മനസാക്ഷിയെ ഉലയ്ക്കുന്നതുമാണ്. രോഗബാധിതരുടെ നിസ്സഹായാവസ്ഥയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയും പരിഗണനയും ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ അഭ്യര്‍ത്ഥിച്ചു.
Post Your Comments